ദോഹ:സൂഖ് അൽ വക്രയിൽ അരങ്ങേറിയ അന്താരാഷ്ട്ര സർക്കസ് ഷോ ‘ബിയോണ്ട് റിയാലിറ്റി’യുടെ മൂന്നാം പതിപ്പിൽ,
തിളങ്ങിയത് നാല് കാലുള്ള താരങ്ങൾ.പരിശീലനം നേടിയ പൂച്ചകൾ സംഗീതത്തിന്റെയും വെളിച്ചത്തിന്റെയും ഒത്തുചേരലിൽ,നടത്തിയ ബാലൻസിങ്അഭ്യാസങ്ങൾകാണികളുടെ കൈയ്യടികൾനേടി.പരിശീലകൻ നേതൃത്വം നൽകിയ പ്രകടനത്തിൽ, ചുറ്റും വളഞ്ഞുനിൽക്കുന്ന വേദിയിൽ ആത്മവിശ്വാസത്തോടെ നീങ്ങുന്ന പൂച്ചകൾ, സർക്കസിന് പുതിയൊരു മുഖം സമ്മാനിച്ചു. കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ആകർഷിച്ച ഈ അവതരണം, ഷോയുടെ ഏറ്റവും ശ്രദ്ധേയമുഹൂർത്തങ്ങളിലൊന്നായി മാറി.ശീതകാല വിനോദ പരിപാടിയായ ‘ബിയോണ്ട് റിയാലിറ്റി’ ലോകോത്തര മൃഗപ്രകടനങ്ങളെയും തത്സമയ കലാപരിപാടികളെയും ഒരുമിച്ച് അവതരിപ്പിക്കുന്നു. ......
ദോഹ: ഈ വർഷം അവസാനത്തോടെ ക്യൂടെർമിനൽസ് (QTerminals) ഹമദ് തുറമുഖത്തിൽ കൈവരിച്ച ശ്രദ്ധേയ നേട്ടങ്ങൾ ഖത്തറിനെ പ്രാദേശികവും ആഗോളവുമായ വ്യാപാര ശൃംഖലകളിലെ പ്രധാന കേന്ദ്രമായിശക്തിപ്പെടുത്തി. അടിസ്ഥാന സൗകര്യങ്ങളിലേക്കുള്ള നിക്ഷേപം, ഉപകരണങ്ങളുടെ ആധുനികവത്കരണം, ഡിജിറ്റൽ സംവിധാനങ്ങളുടെ വ്യാപനം എന്നിവയിലൂടെ ചരക്കുകടത്തലിലും ഇറക്കുമതിയിലും സമയംലാഭിക്കാനും സേവനക്ഷമത വർധിപ്പിക്കാനും കഴിഞ്ഞത് ആഗോള തലത്തിൽ ശ്രദ്ധേയമായ നേട്ടമായി. ......
റിയാദ്:യെമനിലെ സംഘർഷ മേഖലകളിൽ സംഘർഷ ശമന (de-escalation) ശ്രമങ്ങൾ ലംഘിക്കുന്ന ഏതൊരു സൈനിക നീക്കത്തോടും നേരിട്ട് ഇടപെടുമെന്ന് അറബ് സഖ്യം മുന്നറിയിപ്പ് നൽകി. യെമനിലെ നിയമാനുസൃത സർക്കാരിനെ പിന്തുണയ്ക്കുന്ന അറബ് സഖ്യത്തിന്റെ വക്താവ് ബ്രിഗേഡിയർ ജനറൽ തുർക്കി അൽ മാൽക്കിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കിഴക്കൻ യെമനിലെ ഹദ്രമൗത്ത്, അൽ മഹ്റ പ്രവിശ്യകളിൽ സിവിലിയൻ ജനതയ്ക്കെതിരെ നടന്നതായി റിപ്പോർട്ട് ചെയ്ത “ഗുരുതരവും ഭീകരവുമായ” ലംഘനങ്ങളുടെ പശ്ചാത്തലത്തിലാണ് പ്രതികരണം. ......
ദോഹ: ആഭ്യന്തര മന്ത്രാലയം 2025-ൽ സുരക്ഷ, സേവനങ്ങൾ, ഡിജിറ്റൽ പരിവർത്തനം എന്നീ മേഖലകളിൽ വൻ മുന്നേറ്റം കൈവരിച്ചു. വിവിധ വകുപ്പുകളിലായി 8.65 കോടിയിലധികം പൊതുസേവന ഇടപാടുകൾ പൂർത്തിയാക്കിയതായി മന്ത്രാലയം അറിയിച്ചു.
2030 വരെ ലക്ഷ്യമിട്ട 98 തന്ത്രപ്രധാന പദ്ധതികൾ നടപ്പാക്കുന്നതിലൂടെ സുരക്ഷാ ശേഷിയും സ്മാർട്ട് സേവനങ്ങളും ശക്തിപ്പെടുത്തി.
‘മെട്രാഷ്’ ആപ്പിലൂടെ മാത്രം 1.55 കോടി സേവനങ്ങൾ ലഭ്യമാക്കി ഡിജിറ്റൽ പരിവർത്തനത്തിൽ മാതൃകയായി. ......
ദോഹ:35-ാമത് ദോഹ അന്താരാഷ്ട്ര പുസ്തകമേള 2026 മേയ് 14 മുതൽ 23 വരെ ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ നടക്കുമെന്ന് സാംസ്കാരിക മന്ത്രാലയം അറിയിച്ചു. വെള്ളിയാഴ്ച ‘X’ പ്ലാറ്റ്ഫോം വഴിയാണ് മന്ത്രാലയം ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
അറബ് ലോകത്തെയും അന്താരാഷ്ട്ര തലത്തിലെയും പ്രമുഖ പ്രസാധകരും എഴുത്തുകാരും പങ്കെടുക്കുന്ന പുസ്തകമേള, സാഹിത്യവും വിജ്ഞാനവും സംസ്കാരവും ഒരുമിക്കുന്ന വേദിയായിരിക്കും. ......
ദോഹ: ഖത്തർ മീഡിയ കോർപ്പറേഷൻ ഖുർആൻ റേഡിയോയുടെ പ്രക്ഷേപണം ആരംഭിച്ചതിന്റെ 33-ാം വാർഷികം ആഘോഷിച്ചു. 1992 ഡിസംബർ 25-നാണ് ദോഹയിൽ നിന്ന് ഖുർആൻ റേഡിയോയുടെ ഔദ്യോഗിക സംപ്രേഷണം ആരംഭിച്ചതെന്ന് കോർപ്പറേഷൻ സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു.
വിശുദ്ധ ഖുർആന്റെ സന്ദേശവും പ്രവാചക സുന്നത്തിൻറെ മാർഗ്ഗനിർദേശങ്ങളും സമൂഹത്തിലേക്ക് എത്തിക്കുന്നതിൽ ഖുർആൻ റേഡിയോ നിർണായക പങ്കുവഹിച്ചുവെന്ന് ഖത്തർ മീഡിയ കോർപ്പറേഷൻ വ്യക്തമാക്കി. ......
മധുര: തിരുപ്രംകുണ്ട്രം മലയിൽ മാംസാഹാരവുമായി പ്രവേശിക്കാൻ ശ്രമിച്ച പാലക്കാട് സ്വദേശികളായ സംഘത്തെ പൊലീസ് തടഞ്ഞു. സിക്കന്തർ ബാദുഷ ദർഗയിൽ നടക്കുന്ന ചന്ദനക്കുടം ആഘോഷത്തിൽ പങ്കെടുക്കാനാണ് നാൽപ്പതിലധികം പേരടങ്ങുന്ന സംഘം എത്തിയത്. ......